ദോഹ: 2025-ൽ ഖത്തർ ഏകദേശം 80 മില്യൺ ടൺ ദ്രവീകൃത പ്രകൃതിവാതകം (LNG) കയറ്റുമതി ചെയ്തതായും, ഏഷ്യൻ രാജ്യങ്ങളാണ് പ്രധാന ലക്ഷ്യസ്ഥലങ്ങൾ ആയതെന്നും കാംകോ ഇൻവെസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവയാണ് ഖത്തർ എൽഎൻജിയുടെ മുൻനിര ഇറക്കുമതിക്കാർ. ......
ദോഹ: ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിൽ ഖത്തർ ആഗോള കായിക വേദിയിൽ തന്റെ സ്ഥാനമുറപ്പിക്കുന്നതായി കായിക രംഗത്തെ പുതിയ നേട്ടങ്ങൾ വ്യക്തമാക്കുന്നു. 2006-ലെ വിജയകരമായ നടത്തിപ്പിന് ശേഷം രണ്ടാം തവണയായി 2030 ഏഷ്യൻ ഗെയിംസ് ദോഹയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഷെയ്ഖ് ജോആൻ, 2027 ഫിബാ ബാസ്കറ്റ്ബോൾ ലോകകപ്പ് മിഡിൽ ഈസ്റ്റ്–നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി ഖത്തറിൽ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി.2026 കലണ്ടറിൽ 83 അന്താരാഷ്ട്ര, പ്രാദേശിക കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ......
ദോഹ: കേരളത്തിന്റെ പാരമ്പര്യമായ മതസൗഹാർദ്ദത്തെയും സാമൂഹിക ഐക്യത്തെയും ദുർബലപ്പെടുത്തുന്ന വർഗീയ പ്രസ്താവനകളും പ്രവർത്തനങ്ങളും ഉയർന്നുവരുന്നതിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ (QIIC) പ്രവർത്തക കൺവെൻഷൻ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിന് മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കൾ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും അധികാരലാഭത്തിനായി മതവികാരം ചൂഷണം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി. ......
മേടക്കൂറ്: ജനുവരി അവസാനിക്കുന്ന ഈ ആഴ്ച മേടക്കൂറുകാർക്ക് കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ അനുഭവപ്പെടും. ജോലിയിൽ മുന്നേറ്റത്തിനും അംഗീകാരത്തിനും സാധ്യതയുണ്ട്. ......
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ സ്ഥിരമായ കസേരകളില്ലെന്ന് സണ്ണി ജോസഫും തിരിച്ചറിയുന്നു. കെ.പി.സി.സി അധ്യക്ഷപദവിയിൽ ഇരിക്കുന്നതിനേക്കാൾ ഭേദം പേരാവൂരിലെ മണ്ണിലിറങ്ങി വോട്ട് പിടിക്കുന്നതാണെന്ന ബോധ്യം വന്നതോടെയാണ് സണ്ണി ജോസഫ് സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ......
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കോൺഗ്രസിന് കടുത്ത പ്രഹരമായി സ്വന്തം സർവേ റിപ്പോർട്ടുകൾ പുറത്തുവരുന്നു. പിന്നാക്ക വിഭാഗങ്ങളെ, പ്രത്യേകിച്ച് ഈഴവ സമുദായത്തെ അവഗണിക്കുന്ന നിലവിലെ രീതി തുടർന്നാൽ യു.ഡി.എഫിന് ഇക്കുറിയും ഭരണത്തിലേക്ക് തിരിച്ചെത്താനാവില്ലെന്ന കൃത്യമായ 'താക്കീതാണ്' സുനിൽ കനുഗോലുവിന്റെയും എ.ഐ.സി.സിയുടെയും റിപ്പോർട്ടുകൾ നൽകുന്നത്.
അവഗണനയുടെ കണക്കുപുസ്തകം
ഭൂരിപക്ഷ സമുദായങ്ങളിലെ പിന്തുണയില്ലാതെ കേരളം ഭരിക്കാമെന്ന ദിവാസ്വപ്നം അവസാനിപ്പിക്കണമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ......
തിരുവനന്തപുരം:ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾക്കും അതിന് വഴങ്ങുന്ന കൊളീജിയം നടപടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുവൻ. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ കേന്ദ്രസർക്കാരിന് യാതൊരു അവകാശവുമില്ലെന്നും ഇത്തരം ഇടപെടലുകൾ കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെയും സ്വതന്ത്ര സ്വഭാവത്തെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുണെ ഐ.എൽ.എസ് ലോ കോളേജിൽ "ഭരണഘടനാ ധാർമ്മികതയും ജനാധിപത്യ ഭരണവും" എന്ന വിഷയത്തിൽ ജി.വി. ......
കൊച്ചി: കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗൻ (74) അന്തരിച്ചു.......
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് ബിജെപി അണിയറയിൽ തയ്യാറാക്കുന്നത്. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയതിന് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പയറ്റിയ പല തന്ത്രങ്ങളും ഇക്കുറി ബിജെപി ആയുധമാക്കുമെന്നാണ് സൂചന. ......
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്ക് ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്നും തട്ടിയെടുത്തത് 16 ലക്ഷം രൂപയിലേറെ. മുംബൈ സ്വദേശിനിയായ നാൽപ്പതുകാരിക്കാണ് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ......